കെഎസ്ആര്‍ടിസി ബസുകള്‍ കഴുകി വൃത്തിയാക്കി ക്രൈസ്റ്റിലെ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: കോഴിക്കോട് സര്‍വകലാശാല ബിരുദപഠന പദ്ധതി പ്രകാരം ഓരോ വിദ്യാര്‍ഥിയും നിശ്ചിത ദിവസങ്ങള്‍ സാമൂഹ്യ സേവന പരിപാടികളില്‍ പങ്കെടുക്കേണ്ടതാണ്. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികള്‍ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബസ് ശുചീകരണ യത്നം സങ്കടിപ്പിച്ചു. ശുചീകരണ സാമഗ്രികളുമായി രാവിലെ എത്തിയ 40 ഓളം വിദ്യാര്‍ഥികളാണ് രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് ബസുകള്‍ പൂര്‍ണമായും വൃത്തിയാക്കിയത്. ക്ലാസ് അധ്യാപകന്റെയും കെഎസ്ആര്‍ടിസി അധികൃതരുടെയും മേല്‍നോട്ടത്തില്‍ നടന്ന ഈ ശുചീകരണ പരിപാടിയിലൂടെ പഠനപദ്ധതി പ്രകാരമുള്ള നിബന്ധന പൂര്‍ത്തീകരിക്കുന്നതോടൊപ്പം വിദ്യാര്‍ഥികളില്‍ പൊതുഗതാഗത സംവിധാനങ്ങളോടുള്ള ആഭിമുഖ്യവും കെഎസ്ആര്‍ടി സിയോടുള്ള മമതയും വര്‍ധിപ്പിക്കാന്‍ സഹായകമായി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം