ആര്‍ഡ്വിനോ കോഡിംഗ് മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്
ഇരിങ്ങാലക്കുട: കോട്ടയം സെയിന്ഗിറ്റ്സ് കോളജ് ഓഫ് എഞ്ചിനീയറിംഗിലെ ഐഇടിഇ ഘടകം സംഘടിപ്പിച്ച അഖില കേരള ആര്‍ഡ്വിനോ കോഡിംഗ് മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക്. ക്വിസ്, കോഡ് ഡീബഗിംഗ്, പ്രോജക്ട് ഡെവലപ്മെന്റ് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായി നടത്തപ്പെട്ട മത്സരത്തില്‍ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ ലിയ തോട്ടാന്‍, ജോഹന്ന, അനീന മരിയ, ജൂലി കെ. ലാരു എന്നിവര്‍ അടങ്ങുന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമല്‍ വി. നായര്‍, പ്രെയിസ് വര്‍ഗീസ് പോള്‍, ഡെനിക്സ് ഡെന്നി എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും രോഹന് താഞ്ചന്‍, ആന്‍ മരിയ പ്രിന്‍സ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രഫ. ടി.ആര്. രാജീവ് ആയിരുന്നു മെന്റര്‍. വിജയികളെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. കാരന് ബാബു എന്നിവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.