സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്
ഇരിങ്ങാലക്കുട: മയക്കുമരുന്ന് ലഹരിയ്ക്കെതിരെ, ഫുട്ബോള്‍ ലഹരി എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ഓള് ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന എട്ടാമത് വേനല്‍ അവധിക്കാല ഫുട്ബോള്‍ പരിശീലനവും ഫിറ്റ്നസ് ട്രെയിനിങ്ങും നാളെ മുതല്‍ മെയ് 31 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ വച്ച് നടക്കും. കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനും, സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ഭാവിയിലെ മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രശസ്ത പ്രഫഷണല്‍ പരിശീലകരുടെ കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി തുടര്‍ച്ചയായി നടന്നു വരുന്ന ഈ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ (പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്) ബന്ധപ്പെടുക ഫോണ്‍: 9400314742.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി