വി.ആര്. മില്ലിത്ത് മെമ്മോറിയല്‍ തൃശൂര്‍ ജില്ല ചെസ് ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട: വി.ആര്. മില്ലിത്ത് മെമ്മോറിയല്‍ തൃശൂര്‍ ജില്ല ചെസ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചു. തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് പ്രസിഡന്റ് വി. ശശിധരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സ് വിഭാഗം മേധാവി ഫാ. വില്‍സണ്‍ തറയില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ് സ്വാഗതവും കോളജ് കായിക വിഭാഗം അധ്യാപകന് കെ.എം. സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. ഇന്ത്യന്‍ ചെസ് ടീം കോച്ച് ടി.ജെ. സുരേഷ് കുമാര്‍, എ.ഡി. ഫ്രാന്‍സിസ്, ദേവസി, വി.ആര്. മനോജ് എന്നിവര്‍ സംസാരിച്ചു. ഈ മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ മെയ് 18 മുതല്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്
മാര്‍ഗംകളിയില്‍ മികവിന്റെ ചുവടുകള്‍; എസ്എന്‍ വിദ്യാഭവന് ഒന്നാം സ്ഥാനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഹോക്കി വനിത വിഭാഗത്തില്‍ ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം