ഓര്‍ത്തോ വിഭാഗത്തിന്റെയും ഇഎന്‍ടി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സൗജന്യ ക്യാമ്പ് നാളെ
ഇരിങ്ങാലക്കുട: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ നാളെ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 .30 വരെ ഓര്‍ത്തോ വിഭാഗത്തിന്റെയും ഇഎന്‍ടി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സൗജന്യ ക്യാമ്പ് നടക്കും. ഇഎന്‍ടി വിഭാഗത്തില്‍ ഡോ. ആന്‍ഡ്രൂസ് സി. ജോസഫ്, ഡോ. ദിജു പ്രഭാകരന്, ഓര്‍ത്തോ വിഭാഗത്തില്‍ ഡോ.കെ. ജയകുമാര്‍, ഡോ. റാം സുധന് എന്നീ ഡോക്ടര്‍മാര്‍മാരുടെ സേവനം സൗജന്യമായിരിക്കും. ക്യാമ്പില്‍ സൗജന്യ അസ്ഥി ബലക്ഷയ ടെസ്റ്റ്, സൗജന്യ കേള്‍വി പരിശോധന, സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍ ടെസ്റ്റ് എന്നിവക്കു പുറമെ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ ഓപ്പറേഷന് ആവശ്യമായി വരുന്നവര്‍ക്ക് മുട്ട് മാറ്റിവക്കല്‍ ശസ്ത്രക്രിയ, ഇടുപ്പ് മാറ്റി വക്കല്‍ ശസ്ത്രക്രിയ, അഡിനോയ്ഡ് നീക്കം ചെയ്യല്‍, ടോണ്‍സില്‍ നീക്കം ചെയ്യല്‍, മൂക്കിന്റെ പാലം നേരെയാക്കല്‍, ഫെസ്സ് തുടങ്ങിയവ കുറഞ്ഞ ചിലവില്‍ ചെയ്തു കൊടുക്കുന്നു. തുടര്‍ച്ചയായ മൂക്കൊലിപ്പ്, കഫക്കെട്ട്, ചെവിയിലെ നീര്‍ക്കെട്ട്, കേള്‍വിക്കുറവ്, വായ തുറന്നുള്ള ശ്വസിക്കല്‍, കൂര്‍ക്കംവലി, തുടര്‍ച്ചയായ തൊണ്ട പഴുപ്പ് എന്നീ ലക്ഷണങ്ങള്‍ അഡിനോയ്ഡ്/ ടോണ്‍സില്‍ ഗ്രന്ഥിയുടെ വീക്കം കാരണമാകാം. ഇവ തുടക്കത്തിലേ അലിയിച്ചുകളയുന്ന അത്യാധുനിക പ്ലാസ്മ സംവിധാനം ഇരിങ്ങാലക്കുടയില്‍ ആദ്യമായി പുല്ലൂര്‍ മിഷന് ഹോസ്പിറ്റലില്‍. ഗവണ്മെന്റ് സൗജന്യ ഇന്‍ഷുറന്‍സ് സ്കീം ആയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്), മെഡിസെപ്, മറ്റു ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ പുല്ലൂര്‍ മിഷന് ഹോസ്പിറ്റലില്‍ സ്വീകരിക്കുന്നതാണ്. ബുക്കിംഗിനായി ഹോസ്പിറ്റല്‍ രജിസ്ട്രേഷന് കൗണ്ടറുമായി ബന്ധപ്പെടുക: 0480 267 2300, 0755 900 2226