ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി 5കെ റണ്‍
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ വിളംബരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോണ്‍ബോസ്കോ ഡയമണ്ട് ജൂബിലി 5കെ റണ്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. ഠാണ, കാട്ടൂര്‍ ബൈപാസ് റോഡ്, നട, മെയിന്‍ റോഡ് വഴി ഡോണ്‍ബോസ്കോ സ്കൂളില്‍തന്നെ റണ്‍ സമാപിച്ചു. വിവിധ കാറ്റഗറികളിലായി ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് സനീഷ്കുമാര് ജോസഫ് എംഎല്‍എ ട്രോഫികള്‍ സമ്മാനിച്ചു. ആയിരം പേര് മിനി മാരത്തണില്‍ പങ്കെടുത്തു. പങ്കെടുക്കുത്തവര്ക്കെല്ലാം ടീഷര്‍ട്ട്, പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിനീഷര് മെഡല്‍, പ്രാതല്‍ എന്നിവ നല്കി. വിവിധ കാറ്റഗറികളിലായി നിക്കോള്‍ ലിക്സണ്‍, ഏയ്ഞ്ചെല്‍ ആന്റണി, എം.എസ്. അശ്വിന്, ആലിസ് വര്‍ഗീസ്, സി.സി. ജേക്കബ്, ശ്രീജേഷ് കണ്ണന്, ജയിന് വര്‍ഗീസ്, ലൗലി ജോണ്സന്, കെ.എസ്. നദിയ, ജോയല്‍ സണ്ണി എന്നിവര്‍ ഒന്നാസ്ഥാനം കരസ്ഥമാക്കി. ജേക്ക് ആന്റണി, അന് സിബി, ആന്റണി ആന്‍സണ്‍, പി.എല്‍. ലിന്‍ഡ, ഡെയ്സണ്‍ നെയ്യന്, നിനേഷ് നടുവത്ത്, ബിബിന്‍ കെ. ഉണ്ണി, പ്രീത ലിനോ, ജോയല്‍ ജോയ്, ഹക്കീം എന്നിവരാണ് യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും