ബിജു ജോസഫിന് ഹൗസ് ഓഫ് പ്രൊവിഡന്‍സ് അഭമായി
ഇരിങ്ങാലക്കുട: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്ന ബിജു ജോസഫിന് ഹൗസ് ഓഫ് പ്രൊവിഡന്‍സ് അഭമായി. ഏതാനും വര്‍ഷം മുന്‍മ്പ് മരംവെട്ടുന്നതിനിടയില്‍ കാല്‍വഴുതി വീണാണ് ബിജു ജോസഫിന് പരിക്കേറ്റത്. സാമൂഹ്യപ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോക്ടര്‍മാകരുടെയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടെയും പരിചരണത്തില്‍ കഴിഞ്ഞിരുന്ന ബിജു ജോസഫിന് ഓപ്പറേഷനുശേഷം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ പോകാന്‍ ഇടമില്ലാതായി, ഭാര്യ ഉപേക്ഷിച്ചു. രണ്ട് പെണ്മക്കള് അഗതിമന്ദിരത്തില്‍ നിന്നാണ് പഠിക്കുന്നത്. കാലിന് ഇനിയും ഓപ്പറേഷന് ചെയ്യണം. ബിജു ജോസഫിനെ തൃശൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ഓഫീസ് റോഡിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ജില്ലാ സീനിയര്‍ സൂപ്രണ്ട് ജോയ്സി സ്റ്റീഫന്‍, കൗണ്‍സിലര്‍ ദിവ്യ അഭിലാഷ്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി അസിസ്റ്റന്റ് നഴ്സ് സിന്ധു എന്നിവരുടെ സഹായത്തോടെ മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരിയെ ഏല്പിച്ചു.