പന്ത്രണ്ട് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
ഇരിങ്ങാലക്കുട: ദുഃഖവെള്ളി ദിവസം ഡ്രൈ ഡേയില്‍ 24 കുപ്പികളിലായി 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശംവെച്ച് വില്‍പ്പന നടത്തിയയാളെ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. പാലിയേക്കര സ്വദേശി തൈനാതുടന് വീട്ടില്‍ രാജനെ(62)യാണ് പാലിയേക്കരയില്‍നിന്ന് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദും സംഘവും പിടികൂടിയത്. അര ലിറ്ററിന് 580 രൂപയ്ക്കാണ് ഇയാള്‍ മദ്യം വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ സി.ബി. ജോഷി, സി.ഇ.ഒ.മാരായ എം.പി. ജീവേഷ്, ടി.ആര്. വിപിന്‍, അവനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്യാമലത കെ.എസ്., എക്സൈസ് ഡ്രൈവര്‍ മുഹമ്മദ് ഷാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു