ബീച്ചില്‍ നിന്ന് ബൈക്ക് കവര്‍ന്നു, പ്രതികള്‍ കാട്ടൂര്‍ പോലീസിന്റെ പിടിയില്‍
ബീച്ചില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസിലെ കാട്ടൂര്‍ സ്വദേശികളായ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടൂര്‍ പോലീസിന്റെ പിടിയില്‍
ഇരിങ്ങാലക്കുട : ബീച്ചില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസിലെ കാട്ടൂര്‍ സ്വദേശികളായ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടൂര്‍ പോലീസിന്റെ പിടിയില്‍. വാടാനപ്പിള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ സ്നേഹതീരം ബീച്ചില്‍ വന്ന കുറ്റൂര്‍ സ്വദേശി പാമ്പൂര്‍ വീട്ടില്‍ ആകാശ് എന്നയാളുടെ KL 080AU 4001 നമ്പര്‍ യൂണിക്കോണ്‍ വാഹനം കഴിഞ്ഞ ദിവസം ഉച്ചയോടെ ബീച്ച് പരിസരത്ത് നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വാടാനപ്പിള്ളി പോലീസില്‍ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കാട്ടൂര്‍ സ്പെഷല്‍ബ്രാഞ്ച് ഓഫീസര്‍ ഫെബിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാട്ടൂ!ര്‍ പോലീസ് സ്റ്റേഷന് സി ഐ ഹൃഷികേശന്നായര്, സിപിഒ മാരായ രാജേഷ്, ധനേഷ്, കിരണ്‍, ജിഷ്ണു എന്നിവര്‍ നടത്തിയ പരിശോധനയില്‍ കാട്ടൂര്‍ മാവുംവളവ് ഭാഗത്ത് നിന്ന് കാണാതായ വാഹനവും, പ്രതികളേയും പിടികൂടുകയായിരുന്നു. കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ വച്ച് സഹതടവുകാരനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയ കേസ്; 10 ാം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു
കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: മുഖ്യപ്രതി ബെഞ്ചമിനെ അറസ്റ്റ് ചെയ്തു
ബാറില്‍ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസില്‍ മുന്‍ അക്കൗണ്ടന്റിനെ തമിഴ് നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു