മാടായിക്കോണം സ്വദേശി അനിലിന് ചികിത്സാ ധനസഹായം കൈമാറി
ഇരിങ്ങാലക്കുട: ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന മാടായിക്കോണം സ്വദേശി അനില്‍കുമാറിന്റെ തുടര്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി നടത്തിയ പടക്ക ചലഞ്ചിലൂടെ സമാഹരിച്ചതുക നല്കി. ബിജെപി പൊറത്തിശേരി ഏരിയ ജനറല്‍ സെക്രട്ടറി സന്തോഷ് കാര്യാടന്‍, നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഷിയാസ് പാളയംകോട്, ഒബിസി മോര്‍ച്ച ഭാരവാഹിയായ ബാബു, ശ്രീജല്‍, ആര്‍ട്ടിസ്റ്റ് പ്രഭ, ബൂത്ത് പ്രസിഡന്റ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് അനില്‍കുമാറിന്റെ വീട്ടില്‍ എത്തിയാണ് തുക കൈമാറിയത്.
അനിലിനായി ചികിത്സാ ധനസഹായ സമാഹരണത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന മാടായിക്കോണം സ്വദേശി പൊറ്റയില്‍ അനില്‍കുമാറിന്റെ തുടര്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനു വേണ്ടി സിപിഎമ്മിന്റെ നേതൃത്വത്തില്‍ അനിലിനായി എന്ന പരിപാടി ആരംഭിച്ചു. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ച അനിലിന് നട്ടെല്ലിനു കൂടി സര്‍ജറി നടത്തേണ്ട സ്ഥിതിയാണ്. ആറ് റേഡിയേഷനുകള്‍ ഇതുവരെ കഴിഞ്ഞു. മൂന്നു ചെറിയ മക്കളുള്ള കുടുംബത്തിന്റെ ഏകആശ്രയം അനിലാണ്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ അനിലിനായി എന്ന പേരില്‍ പണം കണ്ടെത്താന്‍ തീരുമാനിച്ചത്.