ജെഎഫ്എല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജെസിഐ വൈറ്റില വിജയിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ തൃശൂര്‍, എറണാംകുളം, ഇടുക്കി ജില്ലകളിലെ ഫുട്ബോള്‍ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സോണ്‍തല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജെസിഐ വൈറ്റില വിജയികളായി. ഇരിങ്ങാലക്കുട ഫുട്ബോള്‍ ക്ലബിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വൈറ്റില തോല്‍പ്പിച്ചത് തൃശൂര്‍പൂരം സിറ്റി മൂന്നാംസ്ഥാനം കരസ്ഥമാക്കി. പന്ത്രണ്ടായിരത്തൊന്ന് രൂപ ക്യാഷ് അവാര്‍ഡും റോളിങ്ങ് ട്രോഫിയും ഒന്നാം സ്ഥാനത്തിനും, എണായിരത്തൊന്ന് രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സ്ഥാനത്തിനും, അയ്യായിരത്തൊന്ന് രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും മൂന്നാം സ്ഥാനത്തിനും നല്കി. ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന് സമ്മാനദാനം നിര്‍വഹിച്ചു. ജെസിഐ സോണ്‍ ഡയറക്ടര്‍ അനഘ ഷിബു അധ്യക്ഷത വഹിച്ചു. ജെസിഐ ചാപ്റ്റര്‍ പ്രസിഡന്റ് മേജൊ ജോണ്സണ്, സോണ്‍ പ്രസിഡന്റ് അര്ജുന് നായര്‍, മുന്‍ സോണ്‍ പ്രസിഡന്റ് ജോബിന് കുര്യാക്കോസ്, പ്രോഗ്രാം ഡയറക്ടര്‍ ഡിബിന്‍ അമ്പൂക്കന്, സോണ്‍ കോ ഓഡിനേറ്റര്‍ ഡയസ് കാരാത്രക്കാരന്‍, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, ഡയസ് ജോസഫ്, അഡ്വ. ഹോബി ജോളി, മണിലാല്‍ വി.ബി. സെക്രട്ടറി ഷൈജോ ജോസ്, ട്രഷറര്‍ സാന്റോ വിസ്മയ, ബിനോയ് ജെപി ട്രേഡേഴ്സ്, ഷാജു പന്തല്ലിപാടന്, ആന്റോ അമ്പൂക്കന് എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി അജോ ജോണ്‍ (ഇരിങ്ങാലക്കുട) നേയും മികച്ച കളിക്കാരനായി വിശ്വാസ (വൈറ്റില)നേയും തെരഞ്ഞെടുത്തു.