പുനര്‍നിര്‍മ്മിച്ച ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഹാള്‍ നാടിന് സമര്‍പ്പിച്ചു
അടിസ്ഥാന ചിലവുകള്‍ മാത്രം ഈടാക്കി പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഹാള്‍ സൗജന്യമായി നല്‍കണമെന്ന് മന്ത്രി
ഇരിങ്ങാലക്കുട: സാമൂഹിക പരിഷ്കര്‍ത്താക്കളുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളെ വിസ്മരിച്ച് കൊണ്ട് ഒരു ജനതക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്. പട്ടികജാതി വികസന ഫണ്ടില്‍ നിന്നും മൂന്നരക്കോടി രൂപ ചിലവഴിച്ച് മാപ്രാണം സെന്ററില്‍ പുനര്‍നിര്‍മിച്ച ചാത്തന്മാസ്റ്റര് മെമ്മോറിയല്‍ ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമരങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കുന്ന കാലഘട്ടം കൂടിയാണ് കടന്ന് പോകുന്നതെന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നാള് വഴികളും നൂറാം വാര്‍ഷികാഘോഷങ്ങളും ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി ചാത്തന് മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന കുട്ടംകുളം സമരത്തെയും എടുത്ത് പറയേണ്ടതുണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയ ചാര്‍ജുകള്‍ മാത്രം ഈടാക്കി ഹാള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഹാള്‍ എന്നതിന് പകരം സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച് കൗണ്‍സില്‍ തീരുമാനിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ്കുമാര്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍മായ സി.എം. സാനി, അഡ്വ. കെ.ആര്. വിജയ, സന്തോഷ് ബോബന്, അല്‍ഫോണ്‍സ തോമസ്, പി.ടി. ജോര്‍ജ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഗീതകുമാരി, സൂപ്രണ്ട് ദിലീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു