ഭരണഘടന അവകാശങ്ങള്‍ നിഷേധിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്
ഭരണഘടന അവകാശങ്ങള്‍ നിഷേധിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്; സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്
ഇരിങ്ങാലക്കുട: ഭരണഘടന അവകാശങ്ങള്‍ നിഷേധിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത് സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന് പി.കെ. ചാത്തന് മാസ്റ്റര്‍ 35ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. എല്ലാം കരുതിക്കൂട്ടി രാജ്യത്തെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ കോപ്പുക്കൂട്ടുകയാണ് രാജ്യം ഭരിക്കുന്ന ഭരണകൂടം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി മുഴക്കുകയാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് എന്ന്കൂടി കൂട്ടിച്ചേര്‍ത്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ച യോഗത്തില്‍ എഐഡിആര്‍എം സംസ്ഥാന പ്രസിഡന്റ് എന്‍. രാജന്, സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, എഐഡിആര്‍എം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. അജിത്ത്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, എഐഡിആര്‍എം ജില്ലാ പ്രസിഡന്റ് എം.വി. ഗംഗാധരന്, ജില്ലാ ട്രഷറര്‍ എന്‍.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, എഐഡിആര്‍എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് സ്വാഗതവും സിപിഐ പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി നന്ദിയും പറഞ്ഞു. പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി പി.ആര് രാജന് നന്ദിയും പറഞ്ഞു.