ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അഖില കേരള പ്രോജക്ട് എക്സ്പോ

പ്രോജക്ട് എക്സ്പോയില്‍ വിജയികളായ ടോക് എച് കോളജ് ടീം തങ്ങളുടെ പ്രോജക്ടുമായി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള പ്രോജക്ട് എക്സ്പോ സംഘടിപ്പിച്ചു. പത്ത് കോളജുകളില്‍ നിന്നായി ഇരുപത്തഞ്ചു ടീമുകള്‍ എക്സ്പോയില്‍ പങ്കെടുത്തു. റോബോട്ടിക്സ്, ബയോ മെഡിക്കല്‍, ഐ ഓടി തുടങ്ങി വിവിധ മേഖലകളിലുള്ള പ്രോജക്ടുകള്‍ പ്രദര്‍ശനത്തിന് മിഴിവേകി. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയി പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡ്രോണ്‍ അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിന് ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അക്ഷയ് കണ്ണന്, ആര്.എഫ്. മിഖുദാദ്, ടി.ആര്. ദേവകൃഷ്ണ, ബേസില്‍ സാജു എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സഹൃദയ കോളജിലെ വിദ്യാര്‍ഥികള്‍ രണ്ടാം സ്ഥാനവും, വിദ്യ, സഹൃദയ കോളജുകളില്‍ നിന്നുള്ള ടീമുകള്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു