മാലിന്യ സംസ്കരണത്തിന് ഹരിതമിത്രം ആപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്കരണത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും, സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പ് ക്യുആര്‍ കോഡ് പതിപ്പിക്കലിന്റെയും, വിവരശേഖരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. മാലിന്യശേഖരണത്തിന് സുതാര്യത ഉറപ്പ് വരുത്തുന്നതിനും, ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും കെല്‍ട്രോണുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ധിപിന്‍ പാപ്പച്ചന്, ഷൈനി തിലകന്, എ.സി. ജോണ്സന് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം മേരി ഐസക് സ്വാഗതവും, സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.