ദേശീയ കോച്ചുമായുള്ള സംവാദത്തോടെ മുരിയാട് ചെസ് ക്യാമ്പിന് സമാപനം
മുരിയാട്: ഗ്രാമപഞ്ചായത്ത് സ്പോര്‍ട്സ് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ് പരിശീലന പരിപാടി സമാപിച്ചു. ദേശീയചെസ് കോച്ചും ഇന്റര്നേഷ്ണല് പ്ലയറുമായ സുരേഷ്കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളുമായി ചെസ് സംവാദവും നടന്നു.
ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ് മത്സരത്തില്‍ സായൂജ് വിജയിയായി. സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. ഇന്റര്‍നാഷ്ണല്‍ ചെസ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, സരിതസുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, മനീഷ മനീഷ്, മണിസജയന്‍, നിത അര്ജുനന് തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സ്റ്റഡി മറ്റീരിയലും, ഷീല്‍ഡും വിതരണം ചെയ്തു.

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്