എം.കെ. കോരുകുട്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരിച്ചു

ഊരകം: മുരിയാട് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.കെ. കോരുകുട്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.എല്‍. ബേബി അധ്യക്ഷത വഹിച്ചു. ജോസ് ആലപ്പാടന്‍, ടി.എല്‍. ജോണി, എന്‍.ജെ. ജോഷി, എം.കെ. കലേഷ്, ടി.കെ. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു.