സംസ്കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി പി.എസ്. ജലജ നാടിന് അഭിമാനമായി
ഇരിങ്ങാലക്കുട: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് സംസ്കൃത സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി മാപ്രാണം സ്വദേശിനി പി.എസ്. ജലജ. ഉണ്ണായിവാരിയരുടെ ‘ശ്രീരാമപഞ്ചശതി ഒരു വിമര്‍ശനാത്മകപഠനം’ എന്ന വിഷയത്തില്‍ പ്രഫ.വി.ആര്. മുരളീധരന്റെ കീഴിലായിരുന്നു ഗവേഷണം. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഉണ്ണായിവാരിയര്‍ കൃതികളെ അടിസ്ഥാനമാക്കി ആദ്യമായാണ് ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിക്കപ്പെടുന്നത്. നിലവില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഗസ്റ്റ് അധ്യാപികയാണ് ജലജ. ഇരിങ്ങാലക്കുട പള്ളിച്ചാടത്ത് ശങ്കരന്റെയും ഭാരതിയുടെയും മകളാണ്. ഭര്‍ത്താവ് മാപ്രാണം ‘സോന കര്‍ട്ടന്‍സ് ആന്‍ഡ് ഇന്റീരിയേഴ്സ്’ ഉടമ പാടത്തിപ്പറമ്പില്‍ സന്തോഷ്. മക്കള്‍: സോന, സിയ.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി