ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല വിളംബരോത്സവം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ വിളംബരോത്സവം നടത്തി. കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച വിളംബരോത്സവം നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു.കാര്‍ഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായാണ് ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവം സംഘടിപ്പിക്കുന്നത്. രാജീവ് ഗാന്ധി മെമ്മോറിയല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍വെച്ച് ഇന്ന് മുതല്‍ ജൂലൈ രണ്ടു വരെ വിവിധ പരിപാടികള്‍ ഉണ്ടാകും.വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, മുന്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്ജ്, നഗരസഭ കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ യു.എ. ആന്‍സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകര്‍ അവരുടെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ മത്സര പരിപാടികളും നടത്തി.