സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമരം നടന്നു
ഇരിങ്ങാലക്കുട: സ്ത്രീകളുടെ മാനത്തിനും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ മണിപൂരില്‍ കലാപത്തിന് ഒത്താശ ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമരം നടന്നു. മണ്ഡലം കമ്മിറ്റിഅംഗം ബെന്നി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. കെ.സി. മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ്, കെ.സി. മോഹന്‍ലാല്‍,
വര്‍ദ്ധനന്‍ പുളിക്കന്‍, എം.സി. രമണന്, അഡ്വ. ജിഷ ജോബി, ഷെല്ലി വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കി.