നാലമ്പല തീര്‍ഥാടകരെയും കൊണ്ട് കണ്ണൂരില്‍ നിന്ന് എത്തിയ ടൂറിസ്റ്റ് ബസിന്റെ ടയറുകള്‍ ചെളിയില്‍ താഴ്ന്നു

ഇരിങ്ങാലക്കുട: നാലമ്പല തീര്‍ഥാടകരെയും കൊണ്ട് എത്തിയ ടൂറിസ്റ്റ് ബസിന്റെ ടയറുകള്‍ ചെളിയില്‍ താഴ്ന്നു. കണ്ണൂരില്‍ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുളള നാല്പതോളം തീര്‍ഥാടകരുമായി മൂന്ന് മണിയോടെ ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ ബസിന്റെ ടയറുകളാണ് മണിമാളിക മൈതാനത്തെ ചെളിയില്‍ താഴ്ന്നത്. ദേവസ്വം അധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ ജെസിബി ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. പാര്‍ക്കിംഗ് ആവശ്യത്തിനായി നേരത്തെ ക്വാറി വേസ്റ്റ് അടിച്ചിരുന്നുവെങ്കിലും മൈതാനത്തിന്റെ ഒരുഭാഗം ചളിനിറഞ്ഞ അവസ്ഥയിലാണ്. ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ തുറന്ന ക്ഷേത്രനട മൂന്ന് മണിയോടെയാണ് അടച്ചതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. വഴിപാട് നടത്താനുള്ള മൊബൈല്‍ കൗണ്ടറുകള്‍ അടക്കം വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഭക്തജനങ്ങള്‍ക്കായി എര്‍പ്പെടുത്തിയിരിക്കുന്നത്.
