ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് വാര്‍ഷികവും അവാര്‍ഡുദാനവും നടന്നു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസ് (എകെസിസി) വാര്‍ഷികവും അവാര്‍ഡുദാനവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് ആമുഖപ്രഭാഷണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസിന്റെ വിദ്യാമിത്ര അവാര്‍ഡ് ഡോ. വിനു ജോയിക്കും കായികശ്രേഷ്ഠ അവാര്‍ഡ് വര്‍ഗീസ് പന്തല്ലൂക്കാരനും കര്‍മരത്ന അവാര്‍ഡ് ബിനോയ് സെബാസ്റ്റ്യനും ബിഷപ് സമ്മാനിച്ചു. ജര്‍മ്മനിയില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ ഗോര്‍ഡ് മെഡല്‍ നേടിയ സി.ആര്. അഭിജിത്തിനെ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജിവ്കുമാര്‍ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലസി, കത്തീഡ്രല്‍ ട്രസ്റ്റി ലംസണ് ഊക്കന്‍, എകെസിസി രൂപത ജനറല്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, വാര്‍ഷിക ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ തോമസ് തൊകലത്ത്, എകെസിസി വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, സെക്രട്ടറി സില്‍വി പോള്‍, റോബി കാളിയങ്കര, ടെല്‍സണ്‍ കോട്ടോളി, വര്‍ഗീസ് ജോണ്‍ തെക്കിനിയത്ത്, റൈസന്‍ കോലങ്കണ്ണി എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍