വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ഇരിങ്ങാലക്കുട വഴി
ഇരിങ്ങാലക്കുട: വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ഇരിങ്ങാലക്കുട വഴി ആക്കിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. ചേര്‍ത്തലയില്‍ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള സൂപ്പര്‍ ഡീലക്സ് ബസിനാണ് ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലെയും തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി റൂട്ട് മാറ്റം വരുത്തിയത്. ദിവസവും ഉച്ചയ്ക്ക് 2.30ന് ചേര്‍ത്തലയില്‍ നിന്ന് പുറപ്പെടുന്ന ബസ്, ആര്‍ത്തുങ്കല്‍ (2.50), എറണാകുളം ജെട്ടി (വൈകീട്ട് 4.05), കൊടുങ്ങല്ലൂര്‍ (വൈകീട്ട് 5.05) വഴി ഇരിങ്ങാലക്കുടയില്‍ വൈകീട്ട് 5.30ന് എത്തും. 5.35ന് ഇരിങ്ങാലക്കുടയില്‍ നിന്ന് പുറപ്പെട്ട് തൃശൂര്‍ (വൈകീട്ട് 6.40), പാലക്കാട് (രാത്രി 8.35), കോയമ്പത്തൂര്‍ (രാത്രി 10.20) വഴി പിറ്റേന്ന് പുലര്‍ച്ചെ 6.25ന് വേളാങ്കണ്ണിയിലെത്തും. വൈകീട്ട് 5.30ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടുന്ന ബസ്, പാലക്കാട് (പുലര്‍ച്ചെ 2.50), തൃശൂര്‍ (പുലര്‍ച്ചെ 4.25) വഴി പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് ഇരിങ്ങാലക്കുടയില്‍ എത്തും. രാവിലെ 7.50ന് ചേര്‍ത്തലയിലും എത്തിചേരുമെന്ന് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.