യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി
ഇരിങ്ങാലക്കുട: കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂർ മുനയം സ്വദേശി ചാഴുവീട്ടിൽ അസ്മിനെ (26) കാപ്പ ചുമത്തി തടങ്കലിലാക്കി. നാലു വധശ്രമക്കേസുകൾ, കവർച്ച, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവു വിൽപന തുടങ്ങി പതിനാലോളം കേസുകളിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട എക്സൈസ് ഓഫിസ് ആക്രമിച്ച് വാഹനം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് അസ്മിൻ. കിഴുപ്പിളളിക്കരയിലുണ്ടായ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങാനിരിക്കെയാണ് അറസ്റ്റ്. തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്യര്യ ദോഗ്രെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ കളക്ടർ കൃഷ്ണതേജയാണ് ഉത്തരവിട്ടത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍