മുരിയാട് ഗ്രാമപഞ്ചായത്ത് വാട്ടര്‍ എ ടി എം കൗണ്ടര്‍ നാടിന് സമര്‍പ്പിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് വാട്ടര്‍ എ ടി എം സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി വാട്ടര്‍ എടിഎം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സമിതി ചെയര്മാന് സരിത സുരേഷ്, ആരോഗ്യ കാര്യസമിതി ചെയര്മാന് കെ.യു.വിജയന്, വികസന കാര്യ സമിതി ചെയര്മാന് കെ.പി. പ്രശാന്ത്, സെക്രട്ടറി റെജി പോള്‍, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ് സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത് , നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മനീഷ മനീഷ്, റോസ്മി ജയേഷ്. മണി സജയന് തുടങ്ങിയവര്‍ സംസാരിച്ചു.
1 രൂപക്ക് 1 ലിറ്ററും 5 രൂപക്ക് 5 ലിറ്ററും ശുദ്ധീകരിച്ച വെള്ളം ലഭിക്കും. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. 5 ലക്ഷം രൂപയാണ് പദ്ധതി ക്കായി നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്തിലെ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് വാട്ടര്‍ എ ടി എം പ്രവര്‍ത്തിക്കുക. പഞ്ചായത്ത് പരിധിയില്‍ ആദ്യമായാണ് വാട്ടര്‍ എടിഎം നിലവില്‍ വരുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍