തിരികെ സ്കൂള്‍ കാമ്പയിന് ലോകത്തിന് തന്നെ പുതിയ മാതൃക: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്കൂള്‍ കാമ്പയിന് ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ തിരികെ സ്കൂള്‍ കാമ്പയിന്റെ ഭാഗമായി നടത്തിയ മാരത്തോണ്‍ ഫ്ലാഗ്ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടും ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും പ്രാദേശിക സാമ്പത്തിക വികസനത്തില്‍ പങ്കാളികളാകുന്ന സംരംഭകത്വ താല്പര്യങ്ങള് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള ക്ലാസുകളാണ് തിരികെ സ്കൂള്‍ കാമ്പയിനില്‍ ഒരുക്കിയിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് തിരികെ സ്കൂള്‍ കാമ്പയിൻ നടക്കുക.
ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ വരുന്ന ഏകദേശം 600 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ മാരത്തണില്‍ പങ്കെടുത്തു. ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ പുഷ്പാവതി അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ എസ്.സി. നിര്‍മ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു