ഫലവൃക്ഷതൈകള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് ഒരു കോടി ഫലവ്യക്ഷ തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ മാവ് ഗ്രാഫ്റ്റ്, പ്ലാവ് ഗ്രാഫ്റ്റ്, സപ്പോട്ട ഗ്രാഫ്റ്റ് ,പേര ലയര്‍ എന്നീ തൈകളാണ് സബ്സിഡി നിരക്കില്‍ ഒരു യൂണിറ്റിന് 75 രൂപ ഈടാക്കി നല്‍കുന്നത്. കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഫലവ്യക്ഷതൈകളുടെ നഗരസഭതല വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ്ചെയര്‍മാന്‍ ടി.വി. ചാര്‍ലി അധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, ജെയ്സന് പാറേക്കാടന്‍, കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി എന്നിവര്‍ സംസാരിച്ചു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ