ക്രൈസ്റ്റ് കോളജ് രസതന്ത്രവിഭാഗം ഗവേഷകര്‍ക്ക് യുഎസ് പേറ്റന്റ്
ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം നൂതന സിങ്ക് അധിഷ്ഠിത ബാറ്ററി സങ്കേതികവിദ്യ വികസിപ്പിച്ച ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്
ഇരിങ്ങാലക്കുട: ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം വിലകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ സിങ്ക് അധിഷ്ഠിത ബാറ്ററികളുടെ അപാകതകള്‍ ഒഴിവാക്കി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച ക്രൈസ്റ്റ് കോളജ് രസതന്ത്രവിഭാഗം മേധാവി ഡോ.വി.ടി. ജോയിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തലിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചു.
ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററി എന്ന അമേരിക്കന്‍ കമ്പനിയുടെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തില്‍ ഗവേഷണവിദ്യാര്‍ഥികളായ ഡെയ്ഫി ഡേവിസ്, ലയ മേരി എന്നിവരും പങ്കാളികളായിരുന്നു. പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമ്പോള്‍ ലാഭവിഹിതം ലഭിക്കുന്ന തരത്തില്‍ അമേരിക്കന്‍ കമ്പനിയുമായി ഉടമ്പടി ഒപ്പുവച്ചിട്ടുണ്ടെന്ന് ഡോ.വി.ടി. ജോയി പറഞ്ഞു.
ഉയര്‍ന്ന വില, ലഭ്യതക്കുറവ്, തീ പിടിക്കാനുള്ള സാധ്യത എന്നിവ ലിഥിയം അയോണ്‍ ബാറ്ററികളുടെ പ്രധാന പരിമിതികളാണ്. വാഹനങ്ങള്‍ മുതല്‍ മൊബൈല്‍ഫോണ്‍ വരെ ഇപ്പോള്‍ ലിഥിയം അയോണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉപയോഗിക്കാവുന്ന സിങ്ക് അധിഷ്ഠിത ബാറ്ററികള്‍ക്ക് ഈ പരിമിതികള്‍ ഇല്ല.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍