വാഹനാപകടത്തില്‍ യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മാപ്രാണം വിരുത്തിപറമ്പില്‍ വീട്ടില്‍ കുട്ടന് മകന് കിരണ്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ തൃശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡിനു സമീപം രാത്രി 11 മണിയോടെ കിരണ്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മീന്‍ വണ്ടി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചതിരിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു. അമ്മ: ഉഷ കുമാരി. സഹോദരി: കീര്‍ത്തി പ്രശാന്ത്. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ