ചെസ് ഇന്‍ സ്കൂള്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജില്‍
ഇരിങ്ങലക്കുട: ചെസ്സ് രംഗത്തെ പ്രതിഭകളെ കണ്ടെത്താന്‍ വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചെസ്സ് ഇന്‍ സ്കൂള്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 2023 ഒക്ടോബര്‍ 27, 28 തീയതികളില്‍ കോളേജില്‍ നടക്കും. 6 വയസു മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ഒക്ടോബര്‍ 28നു സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലെ ടീം ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ 2023 നവംബര്‍ 11ന് എറണാകുളത്തു നടക്കുന്ന സംസ്ഥാനതല ചെസ്സ് ഇന്‍ സ്കൂള്‍ മത്സരത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിക്കും. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി നാനൂറോളം മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് സംഘടക സമിതിക്ക് വേണ്ടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ്, തൃശൂര്‍ ജില്ലാ ചെസ്സ് ഫെഡറേഷന് ഭാരവാഹിയായ ഐ. എ പീറ്റര്‍ ജോസഫ്, കോളേജ് ഡീന്‍ ഡോ. ജോബിന് എം. വി, കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആര് വിഷ്ണു രാജ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 93877 26873 എന്ന നമ്പറില്‍ ബന്ധപ്പെടണം.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍