കാക്കാത്തുരുത്തിയില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ വയോധികയുടെ മാല കവര്‍ന്നു
ക്ഷേത്ര ദര്‍ശനത്തിന് എത്തിയ വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ സിസിടിവിയില്‍ പതിഞ്ഞ പോലീസ് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രങ്ങള്‍
ഇരിങ്ങാലക്കുട : ക്ഷേത്ര ദര്‍ശനത്തിന് എത്തിയ വയോധികയുടെ മാല കവര്‍ന്നു. കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം എത്തിയ ആമ്പല്ലൂര്‍ വെട്ടിയാടന്‍ വീട്ടില്‍ ഭവാനിയുടെ (72 ) രണ്ട് പവന് വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. പരാതിയുടെ തുടര്‍ന്ന് കാട്ടൂര്‍ പോലീസ് കേസെടുത്തു. സിസിടിവി കാമറ ദ്യശ്യങ്ങളില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04802877590, 9497947203 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കാട്ടൂര്‍ പോലീസ് അറിയിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ