കെ.വി. ചന്ദ്രന് അനുസ്മരണംവെണ്ചന്ദ്രലേഖ ശ്രദ്ധേയമായി
ഇരിങ്ങാലക്കുട : കെ.വി. ചന്ദ്രനെ അനുസ്മരിക്കാനായി ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച വെണ്‍ചന്ദ്രലേഖ സഹൃദയരുടെ ഹൃദയം കവര്‍ന്നു. കെ.വി. ചന്ദ്രനെക്കുറിച്ചുള്ള പൂര്‍ണ്ണചന്ദ്രം ഡോക്യൂമെന്ററി ഹൃദയസ്പര്‍ശിയായി. സി. വിനോദ് കൃഷ്ണന് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ സമര്‍പ്പണം ഡോക്ടര്‍ സദനം കൃഷ്ണന്‍കുട്ടിയും, ആമുഖം ഡോക്ടര്‍ കെ പ്രദീപ്കുമാറും നിര്‍വഹിച്ചു. പദ്മശ്രീ പെരുവനം കുട്ടന്മാരാര് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ നരേന്ദ്രവാരിയര്‍ അധ്യക്ഷതവഹിച്ചു.
ഡോ. സി.കെ. രവി, അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍, സതീഷ് വിമലന്, പുത്തില്ലം നീലകണ്ഠന് നമ്പൂതിരി, ശ്രീരേഖ എന്നിവര്‍ പ്രസംഗിച്ചു. കാട്ടൂര്‍ രാമചന്ദ്രന് കവിതാലാപനം നടത്തി. അനിയന് മംഗലശേരി സ്വാഗതവും എസ്. സതീശന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കല്ലൂര്‍ നമ്പൂതിരിപ്പാട് രചിച്ച ബാലിവിജയം കഥകളി നടന്നു. കലാനിലയം ഗോപി രാവണനായും കലാനിലയം മനോജ് മണ്ഡോദരിയായും കലാമണ്ഡലം കുട്ടികൃഷ്ണന് നാരദനായും വേഷമിട്ടു. വേങ്ങേരി നാരായണന്, അഭിജിത്ത് വാരിയര്‍ എന്നിവര്‍ പാട്ടിലും സദനം രാമകൃഷ്ണന് ചെണ്ടയിലും സദനം ജയരാജ് മദ്ദളത്തിലുമായി പശ്ചാത്തലമേളമൊരുക്കി. കലാനിലയം വിഷ്ണുവായിരുന്നു ചുട്ടി. ഊരകം നാരായണന് നായര്‍, കലാമണ്ഡലം മനേഷ്, നാരായണന്‍കുട്ടി എന്നിവര്‍ അണിയറയും ഇരിങ്ങാലക്കുട പാര്‍വ്വതി കലാകേന്ദ്രം ചമയവുമൊരുക്കി.