പൊതു പ്രവര്‍ത്തന രംഗത്ത് 60 വര്‍ഷം; കമാല്‍ കാട്ടകത്തിനു സ്നേഹാദരം
കോണത്തുക്കുന്ന് : വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതു പ്രവര്‍ത്തന രംഗത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ആയ കമാല്‍ കാട്ടകത്തിനു സ്നേഹാദരം നല്കി. കോണത്തുകുന്നു കോണ്‍ഗ്രസ് ഭവന് പരിസരത്ത് നടന്ന ചടങ്ങ് ബെന്നി ബെഹനാന് എം. പി. ഉത്ഘാടനം ചെയ്തു. മണ്ഡലം ഓഫീസില്‍ ആരംഭിച്ച ഡിജിറ്റല്‍ മീഡിയ വാര് റൂമും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷതവഹിച്ചു. ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ മുഖ്യാഥിതി ആയിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി. എം. മൊഹിയുദ്ധീന്‍.കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ. എസ്. സാബു. കൈപ്പമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ പി മേനോന്. ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി ടീച്ചര്‍. മണ്ഡലം വൈസ് പ്രസിഡന്റ് വി. മോഹന്‍ദാസ്. പഞ്ചായത്ത് അംഗം കെ. കൃഷ്ണകുമാര്‍. ഖത്തര്‍ ഇന്‍കാസ് പ്രതിനിധി ഷിനോദ് കോല്‍പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി