ദേവസ്വം റിക്രൂട്ട്മെന്റ് നിയമനം നേരിട്ട്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍
ഇരിങ്ങാലക്കുട: ദേവസ്വം റിക്രൂട്ട്മെന്റ് നിയമനം നേരിട്ടാണെന്നും ദേവസ്വങ്ങള്‍ക്ക് അതില്‍ റോളുകളില്ലെന്നും കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. കേരളത്തിലെ വിവിധ ദേവസ്വം ജോലി ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് വേണ്ടി കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്്. ഈ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് കേരളത്തിലെ ദേവസ്വങ്ങളുമായി യാതൊരു ബന്ധവുമില്ല. ദേവസ്വത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി പലരും ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.
ഒട്ടേറെ പേരാണ് ഫോണിലും നേരിട്ടും വിളിച്ച് ഇതിന്റെ കാര്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ഈ നിയമന പ്രക്രിയകളില്‍ ദേവസ്വം ബോര്‍ഡിനോ ഭരണസമിതിക്കോ വ്യക്തികള്‍ക്കോ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയുന്നതല്ല. വളരെ സുതാര്യമായി നടത്തുന്ന റിക്രൂട്ട്മെന്റാണ്. അതിനാല്‍ ജോലി വാങ്ങിത്തരാമെന്ന വാഗ്ദാനവുമായി വരുന്നവരുടെ വഞ്ചനയില്‍ ഉദ്യോഗര്‍ഥികള്‍ ഇരയാകരുത്. അപേക്ഷകള്‍ ഉദ്യോഗാര്‍ഥികള്‍ കേരള ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കണ്ടതാണെന്നും പ്രദീപ്മനോന് പറഞ്ഞു.