ജലം ജീവിതം മെഗാ പദ്ധതിയുടെ ഭാഗമായി തെളിനീരോട്ടം പദയാത്ര നടത്തി
ഇരിങ്ങലക്കുട ഗവ. മോഡല്‍ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റ്
ഇരിങ്ങാലക്കുട: പൊതു വിദ്യഭ്യാസ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും അമൃത മിഷന് പദ്ധതിയും എന്‍.എസ്.എസ്സും സംയുക്തമായി നടത്തുന്ന ജലം ജീവിതം മെഗാ പദ്ധതിയുടെ ഭാഗമായി ജല സ്രോതസ്സുകളും ജല വിഭവങ്ങളും സംരക്ഷിക്കുക, ദ്രവ മാലിന്യ സംസ്ക്കരണം എന്നീ സന്ദേശങ്ങളുയര്ത്തികൊണ്ട് ഇരിങ്ങലക്കുട ഗവ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ തെളിനീരോട്ടം പദയാത്ര ഞവരിക്കുളത്തിന്റെ സമീപത്തേക്ക് സംഘടിപ്പിച്ചു. മനുഷ്യചങ്ങല, ജലപ്രതിജ്ഞ, കുളത്തിന്റെ പരിസരം ശുചീകരിക്കല്‍, പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയും പരിപാടികളുടെ ഭാഗമായി നടന്നു. പ്രിന്‍സിപ്പാള്‍ രാജലക്ഷ്മി ആര്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലസീദ എം.എ, അധ്യാപകരായ സൂരജ് ശങ്കര്‍, സുരേഖ, ജയന് എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു