വീടിനോടുചേര്‍ന്ന് ചാരായ വാറ്റ്: ഒരാള്‍ അറസ്റ്റില്‍
സുകുമാരന്‍
ഇരിങ്ങാലക്കുട : വീടിനോടുചേര്‍ന്ന് ചാരായ വാറ്റ് നടത്തിയിരുന്നയാള്‍ അറസ്റ്റിലായി. ആളൂര്‍ കാട്ടാംതോട് പാണ്ട്യാലയയില് വീട്ടില്‍ സുകുമാരനെയാണ് (64) ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.സി. രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോള്‍ ശത്രുക്കള്‍ അപവാദം പറഞ്ഞു പരത്തുന്നതാണെന്നു പറഞ്ഞ് പിന്ന്തിരിപ്പിക്കാനും ശ്രമം നടത്തിയെങ്കിലും സംശയം തോന്നിയ പോലീസ് സംഘം വീട്ടിലും പറമ്പിലും ഏറെ നേരം പരിശോധന നടത്തിയാണ് ഡ്രമ്മുകളില്‍ കലക്കിയ വാഷ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാറ്റി കുപ്പികളിലാക്കിയ ചാരായവും കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നുതന്നെ ഇയാളെ അറസ്റ്റ് ചെയ്തു. വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മയക്കുമരുന്നുവ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസ് മൂന്നു ദിവസത്തെ പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. മുന്‍പും ഇയാള്‍ ചാരായം വാറ്റിയതിനു കൊടകര സ്റ്റേഷനില്‍ അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐമാരായ വി.പി. അരിസ്റ്റോട്ടില്‍, എന്‍.പി. ഫ്രാന്‍സിസ്, യു.രമേഷ്, എഎസ്ഐ മിനിമോള്‍, സീനിയര്‍ സിപിഒമാരായ കെ.കെ. പ്രസാദ്. പി.കെ. മനോജ്, പി.ആര്. അനൂപ്, എം.ആര്. സുജേഷ്, സിപിഒമാരായ എസ്. ശ്രീജിത്ത്, ഐ.വി. സവീഷ്, ഡാനിയേല്‍ സാനി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി