തരണനെല്ലൂര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ രക്തദാന ക്യാമ്പ്
ഇരിങ്ങാലക്കുട : തരണനെല്ലൂര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന് തൃശൂരും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ രക്തദാനം ചെയ്യാന്‍ തയാറായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പോള്‍ ജോസ് സന്നിഹിതനായിരുന്നു. രക്തംദാനം ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ റിട്ട. പാത്തോളജി പ്രൊഫസര്‍ ഡോ. രാധാകൃഷ്ണന് സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ഡോ. റോസ് ആന്റോ രാക്തദാന കാമ്പിനു നേതൃത്വം നല്കി.