സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോണിനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി ആദരിച്ചു
ചൈനയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളെ മെഡല്‍ കൊയ്ത്തിന് മാനസികമായി സജ്ജരാക്കിയ സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോണിനെ പുരോഗമന കലാസാഹിത്യ സംഘം ആദരിക്കുന്നു.
ഇരിങ്ങാലക്കുട : ചൈനയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളെ മെഡല്‍ക്കൊയ്ത്തിന് മാനസികമായി സജ്ജരാക്കിയ സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോണിനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി ആദരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കായികാധ്യാപക വിഭാഗം മേധാവിയും എഴുത്തുകാരനും സ്പോര്‍ട്സ് നരേറ്ററുമാണ് ഡോ. സോണി ജോണ്‍.
നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഏഷ്യന്‍ മീറ്റ് കഴിയുന്നതുവരെ ഇന്ത്യന്‍ താരങ്ങളോടൊപ്പം ചൈനയില്‍ത്തന്നെ ഉണ്ടായിരുന്നു. അനുമോദന യോഗത്തില്‍ ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ. കെ. രാജേന്ദ്രന് പൊന്നാടയ ണിയിച്ചു. പി.ഗോപിനാഥ്, ടി.എന്‍. മുരളി, ഷെറിന് അഹമ്മദ്, കെ.എന്‍. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സോണി ജോണ്‍ ചൈനയിലെ ഏഷ്യന്‍ മീറ്റ് അനുഭവങ്ങള്‍ പങ്കുവച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി