എടക്കുളം എസ്എന്‍ജിഎസ്എസ് യുപി സ്കൂളിന് പാചകപ്പുരയും ഭക്ഷണശാലയുമായി
കെട്ടിടം നിര്‍മ്മിച്ചത് മന്ത്രിയുടെ നിയോജക പ്രത്യേക വികസന നിധിയില്‍ നിന്നുള്ള 18 ലക്ഷം രൂപ ചിലവഴിച്ച്
ഇരിങ്ങാലക്കുട : എടക്കുളം എസ്എന്‍ജി എസ്എസ് സ്കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു നിര്‍വഹിച്ചു. മന്ത്രിയുടെ നിയോജക മണ്ഡലം വികസന നിധിയില്‍ നിന്നുള്ള 18 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ ദിലീപ്, സുരേഷ് അമ്മനത്ത് , കവിത സുരേഷ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം പി സന്തോഷ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ കെ വി ജിനരാജദാസന്‍ സ്വാഗതവും പ്രധാന അധ്യാപിക ദീപ ആന്റണി നന്ദിയും പറഞ്ഞു.