കളഞ്ഞു കിട്ടിയ കൈ ചെയിന്‍ തിരികെ നല്കിയ അജിതയെ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അഭിനന്ദിച്ചു
ഇരിങ്ങാലക്കുട: പള്ളി കോമ്പൗണ്ടില്‍ നിന്ന് കളഞ്ഞു കിട്ടിയ ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണ കൈ ചെയിന്‍ പള്ളിയില്‍ ഏല്‍പ്പിക്കുകയായിരുന്നു അജിത. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ താത്കാലിക ജീവനക്കാരിയാണ് ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശിയായ അജിത. സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയുടേതായിരുന്നു കൈചെയിന്‍. കൈ ചെയിന്‍ ഉടമസ്ഥയായ വിദ്യാര്‍ഥിനിക്കു കൈമാറി. അജിതയുടെ സത്യസന്ധതയെ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അഭിനന്ദിച്ചു. കൈക്കാരന്മാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ എലുവത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു