സാമൂഹികസേവന പദ്ധതിയായ കൈത്താങ്ങിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയിലെ ഫര്‍ണിച്ചര്‍ ശരിയാക്കി
ഇരിങ്ങാലക്കുട: ഓള് കേരള വെല്‍ഡേഴ്സ് അസോസിയേഷന് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ സാമൂഹികസേവന പദ്ധതിയായ കൈത്താങ്ങിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കേടുപാടുകള്‍ സംഭവിച്ച ഫര്‍ണിച്ചര്‍ നേരെയാക്കി. ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീല്‍ച്ചെയറുകള്‍, സ്ട്രെച്ചറുകള്‍, കസേരകള്‍, മേശകള്‍ തുടങ്ങിയവ സൗജന്യമായിട്ടാണ് ശരിയാക്കിയത്. വരും ആഴ്ചകളില്‍ മറ്റ് ആശുപത്രിയിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ നഴ്സിങ് സൂപ്രണ്ട് ഉമാദേവി, ഹോസ്പിറ്റല്‍ വെല്‍ഫെയര്‍ ജോയിന്റ് കണ്‍വീനര്‍ രാജു, സംസ്ഥാന ട്രഷറര്‍ പി.ടി. സെബി, ജില്ലാ പ്രസിഡന്റ് ഷിനോയ് വെങ്കിടങ്ങ്, സെക്രട്ടറി രാജേഷ് തിച്ചൂര്‍, വൈസ് പ്രസിഡന്റ് അനീഷ് പുത്തന്‍ചിറ എന്നിവര്‍ പ്രസംഗിച്ചു.