പുല്ലൂര്‍ നാടകരാവിന്റെ ഭാഗമായി 29ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ചിത്രരചനാ മത്സരം
ചിത്രരചനാ മത്സരം
പുല്ലൂര്‍: ചമയം നാടകവേദി അവതരിപ്പിക്കുന്ന പുല്ലൂര്‍ നാടകരാവിന്റെ ഭാഗമായി 29ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ അനില്‍ വര്‍ഗീസ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്ക്കായാണു മത്സരം. മത്സരവിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 25നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495039683.
വയലാര്‍ ഗാനാലാപന മത്സരം
പുല്ലൂര്‍: ചമയം നാടകവേദിയുടെ 26ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ പുല്ലൂര്‍ നാടകരാവിനോടനുബന്ധിച്ച് 29ന് വയലാര്‍ ഗാനാലാപന മത്സരം നടത്തുന്നു. താല്പര്യമുള്ളവര് 25ന് വൈകീട്ട് അഞ്ചിനു മുമ്പായി 9061878930 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.