കെയ്റോസ് സംഗമം 2023 ഉദ്ഘാടനം വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ടി.ഐ. എല്‍സി നിർവഹിച്ചു
സിഎംസി ഉദയ പ്രോവിന്സിന്റെ സോഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘമായ കെയ്റോസ് യൂണിറ്റുകളുടെ സംഗമവും വാര്‍ഷികാഘോഷവും തൃശ്ശൂര്‍ റൂറല്‍ വനിതാ സെല്‍, പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഐ എല്‍സി ഉദ്ഘാടനം ചെയ്യുന്നു.
ഇരിഞ്ഞാലക്കുട : സിഎംസി ഉദയ പ്രോവിന്സിന്റെ സോഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ ശാക്തീകരണവും ഉന്നമനവും ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘമായ കെയ്റോസ് യൂണിറ്റുകളുടെ സംഗമവും വാര്‍ഷികാഘോഷവും തൃശൂര്‍ റൂറല്‍ വനിതാ സെല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഐ. എല്‍സി ഉദ്ഘാടനം ചെയ്തു. മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. വിമല അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ മോണ്‍. വില്‍സണ്‍ ഈരത്തറ മുഖ്യപ്രഭാഷണം നടത്തി.
മാള കാര്‍മല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ബെനിറ്റ, സോഷ്യല്‍ കോ-ഓർഡിനേറ്റര്‍ സിസ്റ്റര്‍ ഡീവിന, കാര്‍മല്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. സീന, ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ്, ഫെഡറേഷന് പ്രസിഡന്റ് ഡാര്‍ലി ജോയി, കെയ്റോസ് അംഗം ജൂലി ബെന്നി എന്നിവര്‍ സംസാരിച്ചു. കുടുംബത്തിന്റെ ഭദ്രതയെക്കുറിച്ചും ആനുകാലിക പ്രശ്നങ്ങളെ ക്കുറിച്ചും അഡ്വ. സിസ്റ്റര്‍ ജോസിയ എസ്ടി ക്ലാസ് നയിച്ചു. 700 ലധികം അംഗങ്ങള്‍ ഈ സംഗമത്തില്‍ പങ്കെടുത്തു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍