യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് എന്‍ കോണ്‍ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പഠനയാത നടത്തി
യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് എന്‍ കോണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാള അണ്ണല്ലൂരിലെ ഭൂമി മിത്ര-വനമിത്ര അവാര്‍ഡ് ജേതാവായ വി. കെ. ശ്രീധരന്റെ മനുഷ്യ നിര്‍മിത വനത്തിലേക്ക് നടത്തിയ പരിസ്ഥിതി പഠന യാത്ര.
വള്ളിവട്ടം : യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് എന്‍ കോണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ മാള അണ്ണല്ലൂരിലെ ഭൂമി മിത്ര-വനമിത്ര അവാര്‍ഡ് ജേതാവായ വി. കെ. ശ്രീധരന്റെ മനുഷ്യ നിര്‍മിത വനത്തിലേക്ക് പരിസ്ഥിതി പഠന യാത്ര നടത്തി. വീടിനോട് ചേര്‍ന്ന ഒന്നര ഏക്കറോളം സ്ഥലത്ത് ശ്രീധരന് ഒരുക്കിയിരിക്കുന്ന ഔഷധ സസ്യങ്ങള്‍ മുതല്‍ ഫലവൃക്ഷങ്ങള്‍ വരെയുള്ള ഈ വനത്തില്‍ വിവിധയിനം പക്ഷികള്‍ മുതല്‍ ചെറിയ ജീവജാലങ്ങള്‍ വരെയുള്ള ജൈവവൈവിധ്യം വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. എന്‍കോണ്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. അബ്ദുള്‍ റസാക്ക്, പി.കെ. ശ്രീനിവാസന്, ഏ.ജെ വൈഷ്ണവി. എന്നിവര്‍ നേതൃത്വം നല്കി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു