ഇടിമിന്നലേറ്റ് യുവതിക്കു പൊള്ളലേറ്റു, കൈകുഞ്ഞു തെറിച്ചു വീണു
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ യുവതിക്കു പൊള്ളലേല്‍ക്കുകയും കൈക്കുഞ്ഞ് തെറിച്ചു വീഴുകും ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ കല്പറമ്പ് വെങ്ങാട്ടുമ്പിള്ളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൂണത്ത് വീട്ടില്‍ സുബീഷ് ഭാര്യ ഐശ്വര്യയ്ക്ക്(34) നാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച്ച രാത്രി ഏഴുമണിയോടാണ് സംഭവം. ആറുമാസം പ്രായമായ കുട്ടിക്കു ഭക്ഷണം കൊടുത്തു കൊണ്ടിരിക്കെയാണ് ഇടിമിന്നലുണ്ടായത്. ഉടന്‍ കൈയില്ലുണ്ടായിരുന്ന കുട്ടി തെറിച്ചു വീഴുകയും യുവതിയുടെ മുടി കരിഞ്ഞു പോകുകയും ചെയതു.
യുവതിയും കുഞ്ഞും ബോധരഹിതയായി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേള്‍വി ശക്തിക്കു തകരാറ് സംഭവിട്ടുണ്ടെന്നും നീണ്ട കാലത്തെ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി വീട്ടുക്കാര് പറഞ്ഞു. വീട്ടിലെ സ്വിച്ച് ബോര്‍ഡു തകരുകയും ട്യൂബ് ലൈറ്റ് പൊട്ടി താഴെവീഴുകയും ഉണ്ടായി. ഇലക്ട്രിക് സാധനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. സമീപത്തെ വീടുകളിലെ ഫാനും ബള്‍ബുകളും തകര്‍ന്നിട്ടുണ്ട്.