ഇരിങ്ങാലക്കുട നഗരസഭാതല കേരളോല്‍സവത്തിന് ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ കൊടിയേറ്റി

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരളോല്‍സവത്തിന് മുന്നോടിയായി നടന്ന ഘോഷയാത്ര.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരളോല്‍സവത്തിന് നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ കൊടിയേറ്റി. നഗരസഭ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ ജിഷ ജോബി, സി സി ഷിബിന്‍, ജയ്സന് പാറേക്കാടന്‍, അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍മാരായ പി ടി ജോര്‍ജ്ജ്, അല്‍ഫോണ്‍സ തോമസ്, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് എന്നിവര്‍ സംസാരിച്ചു. ഇതോടുബന്ധിച്ച് നടന്ന വിളംബര റാലിയില്‍ ബോയ്സ് സ്കൂളിലെയും ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുത്തു.