കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്കി ഗവ. മോഡല്‍ ബോയ്സ് വിഎച്ച്എസ്ഇ എന്‍എസ്എസ് വോളന്റിയേഴ്സ്
ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വിഗ് നിര്‍മിക്കുന്നതിനായി തങ്ങളുടെ മുടി മുറിച്ചു നല്കി മാതൃകയായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വോളന്റിയേഴ്സ്. എന്‍എസ്എസ് യൂണിറ്റ് നടത്തിയ കേശദാന ക്യാപയിന്റെ ഭാഗമായി തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ നടന്ന കേശദാനം സ്നേഹദാനം ചടങ്ങില്‍ വോളന്റിയര്‍മാരായ അകിന സുനില്‍, പി.എസ്. ഗൗരി, കാര്‍ത്തിക, റിതുനന്ദ, ഇംഗ്ലീഷ് അധ്യാപികയായ റോസി ഗ്ലോറിയ, അമ്മമാരായ ഷീല, സുപ്രിയ എന്നിവരും മുടി ദാനം ചെയ്തു.
തൃശൂര്‍ ഡിഐജി അജിത ബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ. ആര്. ജൂലിയസ് അറയ്ക്കല്‍, ജോ. ഡയറക്ടര്‍ ഫാ. ജയ്സണ്‍ മുണ്ടന്മാണി എന്നിവരുടെ കയ്യില്‍ നിന്നും മൊമന്റോയും പ്രശംസാപത്രവും ഏറ്റുവാങ്ങി. പ്രിന്‍സിപ്പൽ രാജലക്ഷ്മി, പ്രോഗ്രാം ഓഫീസര്‍ എം.എ. ലസീദ എന്നിവര്‍ പങ്കെടുത്തു.