പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷാ പദ്ധതികളെ കുറിച്ച് മാപ്രാണത്ത് ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: നഗരസഭ ഏഴാം വാര്‍ഡ് (മാപ്രാണം) വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയെ കുറിച്ച് മാടായിക്കോണം ചാത്തന് മാസ്റ്റര്‍ സ്മാരക സ്കൂളില്‍ ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ച്ച അനീഷിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. ചടങ്ങില്‍ ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ അനന്തു, സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി അസോസിയേറ്റുകളായ ദിവ്യ, ഷീന, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ജോണ്സണ് പി ലൂയിസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. തുടര്‍ന്ന് വാര്‍ഡിലെ നിരവധി പേര് ഈ പദ്ധതികളുടെ ഗുണഭോക്താക്കളായി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു