ക്രൈസ്റ്റ് കോളജില്‍ ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നിർവഹിച്ചു
ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എക്സൈസ് വിമുക്തി മിഷനും ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. വിമുക്തി മാനേജറും തൃശൂര്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറും ആയ പി.കെ. സതീഷ് വിഷയാവതരണം നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് പ്രഫ. വി.പി. ഷിന്റോ, പ്രഫ. എസ്.ആര്. ജിന്‍സി എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി