പുരോഗമന കലാസാഹിത്യ സംഘം മുതിര്‍ന്ന കലാകാരന്മാരേയും സാഹിത്യ പ്രതിഭകളേയും ആദരിച്ചു
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലയിലെ മുതിര്‍ന്ന കലാകാരന്മാരേയും സാഹിത്യ പ്രതിഭകളേയും ആദരിക്കുന്നതിന്റെ ഭാഗമായി പ്രൊഫ. മാമ്പുഴ കുമാരനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലയിലെ മുതിര്‍ന്ന കലാകാരന്മാരേയും സാഹിത്യ പ്രതിഭകളേയും ആദരിച്ചു. പ്രൊഫ. മാമ്പുഴ കുമാരന്, വേണുജി, നിര്‍മ്മലാ പണിക്കര്‍, കലാനിലയം രാഘവനാശാന്, സദനം കൃഷ്ണന്‍കുട്ടി, പ്രതാപ് സിങ്, ഇരിങ്ങാലക്കുട മുരളീധരന് എന്നിവരെ സംഘം പ്രതിനിധികള്‍ വീടുകളിലെത്തി ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.വി.ഡി. പ്രേമപ്രസാദ് എന്നിവര്‍ പ്രതിഭകളെ പൊന്നാട അണിയിച്ചു. ഖാദര്‍ പട്ടേപ്പാടം, ഡോ.കെ. രാജേന്ദ്രന്, ഉദിമാനം അയ്യപ്പക്കുട്ടി, ഡോ.സോണി ജോണ്‍, ഷെറിന് അഹമ്മദ്, എ.എന്‍.രാജന്,പി.ഗോപിനാഥ്, കെ എന്‍.സുരേഷ്കമാര്‍, രതികല്ലട, വേണു ഇളന്തോളി, ഷാജു തെക്കൂട്ട് എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി